“മോന്ത”യിലെ രാഷ്ട്രീയം! (The Politics of the Face)

കുറച്ചു വർഷങ്ങൾക്ക് മുൻപ്, നസ്രാണി വീടുകളിലെ അടുക്കളപ്പുറങ്ങളിൽ മാറ്റമില്ലാതെ തുടരുന്ന ആ ചായക്കറ പിടിച്ച ഗ്ലാസ്സുകളെക്കുറിച്ച് ഞാൻ എഴുതിയിരുന്നു. കാലം മാറി, പക്ഷേ ആ കറകൾ നമ്മുടെ ബോധമണ്ഡലത്തിൽ ഇന്നും മായാതെ കിടപ്പുണ്ട് എന്ന് തിരിച്ചറിഞ്ഞത് കഴിഞ്ഞ ദിവസം മാതാപിതാക്കളുടെ വീട്ടിൽ വെച്ചുണ്ടായ ഒരു സംഭാഷണത്തിനിടയിലാണ്. വീട്ടിൽ വന്ന അപ്പയുടെ  ഒരു സുഹൃത്തും ഭാര്യയും രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പും പിണറായി സർക്കാരുമായിരുന്നു വിഷയം. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. പക്ഷേ, ആ സ്ത്രീ പറഞ്ഞ ഒരു …

Continue reading “മോന്ത”യിലെ രാഷ്ട്രീയം! (The Politics of the Face)

ബിബ്ലിക്കൽ അയിത്തം

മധ്യതിരുവിതാംകൂർ ഭാഗത്തുള്ള നസ്രാണി വീടുകളുടെ അടുക്കളയുടെ ഒരു ഭാഗത്തു നിറം മങ്ങി, ചായക്കറ പിടിച്ചിരിക്കുന്ന ഒരു ഗ്ലാസ്സെങ്കിലും കാണാം. വർഷങ്ങളോളം ആയ കറ കഴുകിയാലും പോവില്ല. അതൊരു സ്മാരകം പോലെ അങ്ങനെ ഇരിക്കും. എന്തൊക്കെയോ ഓർമ്മിപ്പിക്കുന്നോണം. നസ്രാണികളുടെ ജാതീയതയെ കുറിച്ച് പറയുമ്പോൾ എന്നോട് എപ്പോഴും ആരെങ്കിലും ചോദിക്കും, "അതെന്ന, വേറെ ഒള്ള കൂട്ടരുടെ ഒന്നും ജാതീയത നീ കാണുന്നില്ലേ?" ഉണ്ടല്ലോ! പക്ഷെ ഞാൻ നേരിട്ടു കണ്ടും , കേട്ടും എൻറെ കൂട്ടത്തിൽ ഉള്ളവരുടെ തന്നെ ജാതീയതയെ കുറിച്ച് …

Continue reading ബിബ്ലിക്കൽ അയിത്തം

മരിച്ചവരുടെ കിളികൾ

നിലമ്പൂരുനിന്നു അവരൊക്കെ വന്നു പോയതിൽ പിന്നെ തലയിൽ ഒരു ഭാഗം നിറയെ അവരുടെ കഥകളാണ്. ചത്തുമലച്ച പരല്മീനുകൾ നിറഞ്ഞ കാട്ടുനിലങ്ങളും, ഇരുട്ടിൽ വലയിടാൻ പോകുന്ന ചെറുപ്പക്കാരനും, ലഹരിയോട് ആർത്തിമൂത്ത കാർന്നോരും, അങ്ങനെ അങ്ങനെ. എന്തുകൊണ്ടാണ് നമുക്കിങ്ങനെ കഥകൾ കിട്ടാത്തതെന്നു ചോദിച്ചപ്പോൾ പങ്കാളി പറഞ്ഞു നമുക്കും ഉണ്ടാവും കഥകളെന്ന്. എന്ത് കഥകൾ എന്ന് ചിന്തിച്ചു കുറെ സമയം അങ്ങനെ പോയി. ശെരിക്കൊരു പുസ്തകം വായിച്ചിട്ടു എത്രയോ ആയി. ലന്തൻ ബത്തേരിയിലെ ലുത്തീനിയകൾ ഒന്നുകൂടെ വായിച്ചു തീർക്കാനായി മേശപ്പുറത്തു എടുത്തു …

Continue reading മരിച്ചവരുടെ കിളികൾ