മധ്യതിരുവിതാംകൂർ ഭാഗത്തുള്ള നസ്രാണി വീടുകളുടെ അടുക്കളയുടെ ഒരു ഭാഗത്തു നിറം മങ്ങി, ചായക്കറ പിടിച്ചിരിക്കുന്ന ഒരു ഗ്ലാസ്സെങ്കിലും കാണാം. വർഷങ്ങളോളം ആയ കറ കഴുകിയാലും പോവില്ല. അതൊരു സ്മാരകം പോലെ അങ്ങനെ ഇരിക്കും. എന്തൊക്കെയോ ഓർമ്മിപ്പിക്കുന്നോണം. നസ്രാണികളുടെ ജാതീയതയെ കുറിച്ച് പറയുമ്പോൾ എന്നോട് എപ്പോഴും ആരെങ്കിലും ചോദിക്കും, "അതെന്ന, വേറെ ഒള്ള കൂട്ടരുടെ ഒന്നും ജാതീയത നീ കാണുന്നില്ലേ?" ഉണ്ടല്ലോ! പക്ഷെ ഞാൻ നേരിട്ടു കണ്ടും , കേട്ടും എൻറെ കൂട്ടത്തിൽ ഉള്ളവരുടെ തന്നെ ജാതീയതയെ കുറിച്ച് …

